വൈകീട്ട് ഗ്രാന്റ് ഹയാത്തിലേക്ക് വരൂ,162 എംഎല്‍എമാരെ നേരിട്ട് കാണാം;ഗവര്‍ണര്‍ക്ക് ശിവസേനയുടെ വെല്ലുവിളി

single-img
25 November 2019

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്തിന് നാളെ തീരുമാനമാകാനിരിക്കെ ഗവര്‍ണറെ വെല്ലുവിളിച്ച് ശിവസനേ. ഇന്ന് വൈകീട്ട് 7 മണിക്ക് ഗ്രാന്റ് ഹയാത്ത് ഹോട്ടലിലേക്ക് വന്നാല്‍ ത്രികക്ഷിയുടെ 162 എംഎല്‍എമാരെയും ആദ്യമായി ഒരുമിച്ച് അണിനിരത്തുന്നത് കാണാമെന്നും വന്ന് നേരിട്ട് കണ്ടോളൂ എന്നുമാണ് ശിവസേന നേതാവ് ഗവര്‍ണറെ വെല്ലുവിളിച്ചിരിക്കുന്നത്. സഞ്ജയ് റാവത്ത് അദേഹത്തിന്റെ ട്വിറ്ററിലൂടെയാണ് വെല്ലുവിളി നടത്തിയിരിക്കുന്നത്.

‘തങ്ങളെല്ലാവരും ഒറ്റക്കെട്ടാണ് .വൈകീട്ട് 7മണിക്ക് ഗ്രാന്റ് ഹയാത്തില്‍ ആദ്യമായി 162 എംഎല്‍എമാരെ അണിനിരത്തും. വന്ന് നേരിട്ട് കണ്ടോളൂ മഹാരാഷ്ട്ര ഗവര്‍ണര്‍ ‘ എന്നാണ് അദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ ഉത്തരവ് നാളെ രാവിലെ പത്തരയ്ക്ക് അറിയിക്കുമെന്നാണ് സുപ്രിംകോടതി പറഞ്ഞത്. ഇരുകക്ഷികളുടെയും വിശദമായ വാദം കേട്ട ശേഷമാണ് സുപ്രിംകോടതിയുടെ തീരുമാനം അറിയിച്ചത്.