സ്കൂള്‍ ശുചിമുറിയില്‍ ആറ് വയസുകാരിക്ക് പീഡനം; അധ്യാപകൻ അറസ്റ്റിൽ

single-img
24 November 2019

യുപിയിലെ തീന്‍വാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വിദ്യാലായത്തിൽ ശുചിമുറിയിൽ ആറ്‌ വയസുകാരിയെ പീഡനത്തിന് വിധേയമാക്കിയ അധ്യാപകൻ അറസ്റ്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഇരയായ പെൺകുട്ടിയുടെ അകന്ന ബന്ധുകൂടിയാണ് പ്രതിയായ അധ്യാപകൻ.

സംഭവ ദിവസം ക്ലാസ് കഴിഞ്ഞ് സ്‌കൂളില്‍ തുടരാന്‍ പെൺകുട്ടിയോടും സഹോദരനോടും ഇയാള്‍ ആവശ്യപ്പെട്ടു. അതിന് ശേഷം പെൺകുട്ടിയുടെ സഹോദരനെ അടുത്ത കടയിൽ മിഠായി വാങ്ങാൻ പറഞ്ഞയച്ചു. ഈ സമയം ഇയാൾ കുട്ടിയെ ശുചിമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കടയിൽ പോയ സഹോദരന്‍ തിരിച്ചുവന്നപ്പോള്‍ ടോയ്‌ലറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നിലവിളികേട്ട് വാതിൽ തുറന്നപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. ഇതിനെ തുടർന്ന് വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയും അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.