ഗോവൻ ചലച്ചിത്രമേളയിലെ പരിപാടിയ്ക്കിടെ ഹിന്ദിയിൽ സംസാരിക്കണമെന്ന് പറഞ്ഞയാൾക്ക് താപ്സിയുടെ മറുപടി

single-img
24 November 2019

ഗോവൻ ചലച്ചിത്രമേളയിലെ പരിപാടിയ്ക്കിടെ ഹിന്ദിയിൽ സംസാരിക്കാൻ പറഞ്ഞ പ്രേക്ഷകന്റെ ആവശ്യം നിരസിച്ച് നടി താപ്സി പന്നു. ഹിന്ദിയിൽ സംസാരിക്കണമെന്നു പ്രേക്ഷകൻ നിർബന്ധം പിടിച്ചെങ്കിലും  പറ്റില്ലെന്നു താപ്സി തീർത്തു പറയുകയായിരുന്നു.

വിമൻ ഇൻ ലീഡ് എന്ന വിഷയത്തിൽ സംസാരിക്കാൻ ഗോവ ചലച്ചിത്രമേളയിൽ എത്തിയതായിരുന്നു താരം. ഇംഗ്ലിഷിൽ ചോദ്യങ്ങൾക്കു മറുപടി നൽകി തുടങ്ങിയപ്പോളാണു സദസിൽ നിന്നൊരാൾ ഹിന്ദിയിൽ മറുപടി പറയണമെന്ന ആവശ്യമുന്നയിച്ചത്.

എല്ലാവർക്കും മനസിലാകാനാണു ഇംഗ്ലിഷിൽ സംസാരിക്കുന്നതെന്നു താപ്സി പറഞ്ഞെങ്കിലും ഹിന്ദിയിൽ വേണമെന്നു സദസിലിസിരുന്നയാൾ  ആവർത്തിച്ചു. ദക്ഷിണേന്ത്യൻ‍ സിനിമകളിൽ അഭിനയിക്കുന്ന ആളാണു താനെന്നും തനിക്ക് സദസിലുളള എല്ലാവരുടേയും വികാരത്തെയും മാനിക്കണമെന്നു നടി വ്യക്തമാക്കിയതോടെ ഹിന്ദി പ്രേമി മുട്ടുമുടക്കി.