കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ പിന്തുണയ്ക്കുമെന്ന് തമന്ന

single-img
24 November 2019

കമല്‍ഹാസനും രജനീകാന്തും തമ്മില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ ഈ സഖ്യത്തെ താന്‍ പിന്തുണയ്ക്കുമെന്ന് നടി തമന്ന. ഇരുവരും സഖ്യമുണ്ടാക്കിയാല്‍ അത് നാടിന് നല്ലതായിരിക്കും. തമിഴ്‌നാടിന്റെ താത്പര്യത്തിന് വേണ്ടി ആവശ്യം വന്നാല്‍ ഞങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് തമന്നയുടെ പ്രതികരണം.

അതേസമയം ഇരുവര്‍ക്കും ശിവാജി ഗണേശന്റെ സ്ഥിതി വരുമെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പ്രതികരിച്ചത്. സഖ്യം സാധ്യമായാല്‍ ഡിഎംകെ,എഐഡിഎംകെ പാര്‍ട്ടികള്‍ക്ക് വന്‍ തിരിച്ചടിയായേക്കും തമിഴ്‌നാടില്‍ സംഭവിക്കുകയെന്ന വിലയിരുത്തലുകളും വരുന്നുണ്ട്.