പരിണാമഘട്ടത്തില്‍ പാമ്പുകള്‍ക്ക് കാലുണ്ടായിരുന്നു കണ്ടെത്തലുമായി ശാസ്ത്രലോകം

single-img
24 November 2019

പരിണാമഘട്ടത്തിലെ ഒരു കാലത്തിൽ ഭൂമിയിൽ പാമ്പുകള്‍ക്ക് കാലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ഫോസിലുകള്‍ കണ്ടെത്തി. ഈ പഠനത്തിലെ നിര്‍ണ്ണായക കണ്ടെത്തല്‍ എന്നാണ് ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്. ഇത്തരത്തിൽ ഉണ്ടായിരുന്ന കാലുകൾ പാമ്പുകളിൽ നിന്നും അഡാപ്ഷനിലൂടെ പിന്നീട് അപ്രത്യക്ഷമായി എന്നായിരുന്നു ശാസ്ത്രലോകം ഇത്രകാലം അനുമാനിച്ചത്.

പക്ഷെ ഈ അനുമാനത്തിന് ശക്തി നല്‍കുന്ന ഫോസില്‍ തെളിവുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചില്ല. ഉരഗങ്ങൾ ആദ്യമായി ഭൂമുഖത്ത് പ്രത്യക്ഷപ്പെട്ടത് 163 മുതല്‍ 174 ദശലക്ഷം വര്‍ഷം മുന്‍പാണ്. ഇപ്പോൾ കണക്കാക്കുന്നതിൽ മധ്യജുറാസിക്ക് യുഗമായിരുന്നു അത്. ആ കാലഘട്ടത്തിൽ പാമ്പുകള്‍ക്ക് ആഡാപ്ഷേന്‍ സംബന്ധിച്ച് കാലുകള്‍ നഷ്ടമായി എന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലായിരുന്നു.

പക്ഷെ അടുത്ത കാലത്തായി അര്‍ജന്‍റീനയിലെ ദക്ഷിണ പാറ്റഗോണിയയിലെ ലെ ബ്യൂട്ടേറിയ പാലിയന്‍റോളജിക്കല്‍ ഏരിയയില്‍ നിന്നും കണ്ടെത്തിയ ഫോസില്‍ ശാസ്ത്രലോകത്തിന്റെ ഈ അനുമാനത്തെ ശരിവയ്ക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പഠനം കഴിഞ്ഞ ബുധനാഴ്ച സയന്‍സ് അഡ്വാന്‍സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഏകദേശം ഒരു പല്ലിക്ക് സമാനമാണ് എന്ന് തോന്നിക്കുന്ന ശരീരമാണ് ഫോസിലിന്. ഇവയുടെ തലയുടെയും മറ്റും ഘടനയാണ് ഇത് പാമ്പാണെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രകാരന്മാരെ പ്രേരിപ്പിച്ചത്. സാധാരണയായി പല്ലിയുടെയും പാമ്പിന്‍റെയും താടിയെല്ലുകള്‍ തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. എന്നാൽ നിലവിൽകണ്ടെത്തിയ ഫോസിലില്‍ ഇതിന് രണ്ടിനും ഇടയിലുള്ള രൂപത്തിലാണ്. അതിനാൽ തന്നെ ഇവ പാമ്പുകളായി എങ്ങനെ പരിണാമം സംഭവിച്ചു എന്നതിന് ഉദാഹരണമാകും എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏകദേശം 1000 ദശലക്ഷം വര്‍ഷം എങ്കിലും ഈ ഫോസിലിന് പഴക്കം ഉണ്ടാകുമെന്നും ശാസ്ത്രകാരന്മാര്‍ പറയുന്നു. ആദ്യ കാലങ്ങളിൽ ശാസ്ത്രലോകം പാമ്പുകളുടെ പൂര്‍വ്വികര്‍ ചെറിയ വായയുള്ളവയാണ് എന്നാണ് കരുതിയത്. പക്ഷെ പുതിയ ഫോസിലുകളുടെ കണ്ടെത്തലോടെ പാമ്പുകളുടെ പൂര്‍വ്വികര്‍ വലിയ ശരീരവും വലിയ വായയോടും കൂടിയതാണെന്ന് കരുതേണ്ടിവരും- ബ്രൂണേസ് അയേസ് യൂണിവേഴ്സിറ്റിയിലെ ഫൗണ്ടേഷന്‍ ആസറയിലെ ഗവേഷകന്‍ ഫെര്‍ണാണ്ടോ ഗാര്‍ബെര്‍ഗോളിയോ പറയുന്നു.

ഇദ്ദേഹം ഉൾപ്പെടുന്ന സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഇപ്പോഴത്തെ കണ്ടെത്തലില്‍ ഫോസിലിന്‍റെ പിന്നിലെ ലിമ്പുകളാണ് കണ്ടെത്തിയത്. ഇതിലൂടെ പാമ്പുകളുടെ പൂര്‍വ്വികര്‍ക്ക് മുന്നിലും കാലുണ്ടെന്നും അത് ഇപ്പോള്‍ കണ്ടെത്തിയ ഫോസിലുകള്‍ക്ക് മുന്‍പ് തന്നെ കൊഴിഞ്ഞു പോയിരിക്കാം എന്നാണ് ശാസ്ത്രകാരന്മാര്‍ പറയുന്നത്.