അജിത് പവാറിന്റേത് ജനങ്ങളില്‍ ആശയകുഴപ്പമുണ്ടാക്കാനുള്ള ശ്രമം: ശരദ് പവാര്‍

single-img
24 November 2019

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപി ബിജെപിക്കൊപ്പം ചേരുന്ന കാര്യം ഒരിക്കലും നടക്കില്ലെന്ന് വ്യക്തമാക്കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. കോണ്‍ഗ്രസ് ,ശിവസേന സഖ്യത്തില്‍ ചേരാനുള്ള തീരുമാനം ഐക്യകണ്‌ഠേനയാണ് പാര്‍ട്ടി തീരുമാനിച്ചത്. ജനങ്ങളില്‍ ആശയകുഴപ്പം ഉണ്ടാക്കാനാണ് അജിത് പവാറിന്റെ നീക്കം. അദേഹത്തിന്റെ പ്രസ്താവനകളെ തള്ളികളയുന്നുവെന്നും ശരദ് പവാര്‍ നിലപാട് വ്യക്തമാക്കി. ‘മഹാരാഷ്ട്രയില്‍ ബിജെപി-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ശരദ് പവാര്‍ തന്റെ നേതാവാണെന്നും അവകാശപ്പെട്ട് അജിത് പവാര്‍ ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള മനപൂര്‍വ്വ നീക്കമാണെന്ന് ശരദ് പവാര്‍ ഉടന്‍ പ്രതികരിച്ചു. അജിത് പവാറിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കം തങ്ങള്‍ ഉപേക്ഷിച്ചതായി എന്‍സിപിയും വ്യക്തമാക്കിയിട്ടുണ്ട്.