‘എന്‍സിസി കേഡറ്റായിരിക്കെ മരത്തില്‍ കയറി പക്ഷിയെ രക്ഷിച്ചു’മന്‍കി ബാത്തില്‍ മോദിയുടെ തുറന്നുപറച്ചില്‍

single-img
24 November 2019

ദില്ലി: താന്‍ ഒരിക്കലും രാഷ്ട്രീയത്തില്‍ വരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പക്ഷെ താനും ഇതിന്റെ ഭാഗമാണ്. അതുകൊണ്ട് ജനങ്ങള്‍ക്ക് നല്ലത് വരാന്‍ വേണ്ടി തന്നെകൊണ്ടാവും വിധം പരിശ്രമിക്കുമെന്നും അദേഹം പറഞ്ഞു. ഇന്ന് നടന്ന മന്‍കിബാത്ത് പരിപാടിക്കിടെയാണ് മോദിയുടെ തുറന്നുപറച്ചില്‍.മന്‍കി ബാത്തില്‍ എന്‍സിസി കേഡറ്റുകളായ കുട്ടികളുടെ ചോദ്യത്തിനാണ് പ്രധാനമന്ത്രി താന്‍ രാഷ്ട്രീയക്കാരന്‍ ആകാന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയത്.

തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ എന്‍സിസി കേഡറ്റ് എന്ന നിലയില്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. ഗൂഗിളിന്റെ വരവോടെ വായനാശീലം കുറഞ്ഞിട്ടുണ്ട്. താന്‍ വളരെ കുറച്ച് സമയം മാത്രമാണ് ടെലിവിഷന്‍ കാണുന്നത്. അച്ചടക്കത്തോടെ ജീവിച്ചതിനാല്‍ തനിക്ക് കുട്ടിക്കാലത്ത് ശിക്ഷകള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നില്ല.സ്‌കൂള്‍ പഠനകാലത്ത് എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുന്നതിനിടെ തനിക്ക് മരത്തില്‍ കയറേണ്ടി വന്നു.സഹപാഠികള്‍ കരുതി മരത്തില്‍ കയറിയതിന് ശിക്ഷ ലഭിക്കുമെന്ന് ..എന്നാല്‍ ഒരു പക്ഷിയെ രക്ഷിക്കാനായിരുന്നു മരത്തില്‍ കയറിയതെന്ന് അറിഞ്ഞതോടെ തന്നെ എല്ലാവരും അഭിനന്ദിച്ചുവെന്നും മോദി പറഞ്ഞു.