ജെഎൻയു: ചർച്ചയ്ക്കായുള്ള ആഭ്യന്തര ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്ന് വിദ്യാർത്ഥികള്‍

single-img
24 November 2019

ഫീസ് വർദ്ധനവിനും ഡ്രസ് കോഡിനുമെതിരെ ജെ എൻ യു വിദ്യാർത്ഥികൾ തുടക്കം കുറിച്ച സമരം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോള്‍ പ്രക്ഷോഭം തണുപ്പിക്കാൻ ശ്രമവുമായി സർവ്വകലാശാല അധികൃതർ രംഗത്തെത്തി. വിദ്യാർത്ഥികള്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചർച്ചയ്ക്ക് ആഭ്യന്തര ഉന്നതാധികാര സമിതിയെ സര്‍വകലാശാല നിയമിക്കുകയുണ്ടായി.

ഇതിനായി സര്‍വകലാശാലയില്‍ നിന്നുള്ള വിവിധ വിഭാഗങ്ങളിൽപെട്ട ഏഴ് പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സമിതി രൂപീകരിച്ചത്. എന്നാല്‍ ഫീസ് വർദ്ധനവ് പിന്തുണക്കുന്നവരെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. ഇതുപോലുള്ള ഒരു സമിതിയെ അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.