ജമ്മുകശ്മീരില്‍ തടങ്കലിലുള്ള രാഷ്ട്രീയനേതാക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

single-img
24 November 2019

ജമ്മുകശ്മീരില്‍ എംഎല്‍എ ഹോസ്റ്റലില്‍ തടങ്കലിലുള്ള രാഷ്ട്രീയ നേതാക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. സബ് ജയിലായി മാറ്റിയിരിക്കുന്ന എംഎല്‍എ ഹോസ്റ്റലില്‍ കഴിയുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്ന് 11 ഫോണുകളാണ് പോലീസ് പരിശോധനയില്‍ പിടികൂടിയത്.

വിവിധ രാഷ്്്ട്രീയപാര്‍ട്ടികളില്‍ നിന്നായി 36 നേതാക്കളെയാണ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഹോട്ടലുകളിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്.പിന്നീടാണ് എംഎല്‍എ ഹോസ്റ്റലിലേക്ക് മാറ്റിയത്. ഇവര്‍ക്ക് മൊബൈല്‍ ഫോണുകളോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഒമര്‍ അബ്ദുല്ല ,മെഹ്ബൂബ മുഫ്തി തുടങ്ങിയ നേതാക്കളെ വീട്ടുതടങ്കലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ ജയിലില്‍ എത്തിയത് എങ്ങിനെയാണെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി അനുവദിക്കുന്ന സെക്ഷന്‍ 370 റദ്ദാക്കിയ ശേഷമാണ് ഇത്രയും രാഷ്ട്രീയ നേതാക്കളെ സര്‍ക്കാര്‍ തടങ്കലിലാക്കിയത്.