ഗൃഹോപകരണ വിൽപ്പന രംഗത്തേക്ക് സപ്ലൈകോ; ആദ്യ ഷോറൂം പ്രവർത്തനം തുടങ്ങി

single-img
24 November 2019

കേരളത്തിൽ ഇനിമുതൽ എല്ലാ മുൻനിര കമ്പനികളുടെയും ഗൃഹോപകരണങ്ങള്‍ സപ്ലൈകോയില്‍ നിന്നും ലഭിക്കും. ഗൃഹോപകരണ വിൽപ്പന രംഗത്ത് തങ്ങളുടെ ആദ്യ എക്സ്ക്ലൂസീവ് ഷോറൂം സപ്ലൈകോ ചേർത്തലയിൽ പ്രവർത്തനം തുടങ്ങി.

പ്രധാന കമ്പനികളുടെ ഗൃഹോപകരണങ്ങൾ കാര്യമായ വിലക്കുറവിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഗൃഹോപകരണ ഷോറൂമുകൾ തുടങ്ങുമെന്ന് ഭഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു. നിലവിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് അമ്പത് ശതമാനത്തിന് മുകളിൽ വിലക്കുറവാണ് ലഭിക്കുന്നത്. ചേർത്തലയിൽ ആരംഭിച്ച സപ്ലൈകോയുടെ ആദ്യ ഷോറൂമിന് വലിയ സ്വീകാര്യതയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

കേരളത്തിലാകെ സപ്ലൈകോയുടെ 130 സ്റ്റോറുകൾ വഴി ഇതിനോടകം ഗൃഹോപകരണങ്ങൾ വിൽക്കുന്നുണ്ട്. ചെറിയ രീതിയിലുള്ള ഈ പദ്ധതി വിപുലപ്പെടുത്തുകയാണ് എക്സ്ക്ലൂസീവ് ഷോറൂമുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതുവരെ സപ്ലൈകോ നാല് കോടി രൂപയുടെ ഗൃഹോപകരണങ്ങൾ വിറ്റഴിച്ചു. വരുന്ന സാമ്പത്തികവർഷം 10 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.