ഗൂഗിൾ പേ ആപ്പിലൂടെ വൻ തട്ടിപ്പ്; യുവാവിന് കാലിയായത് രണ്ട് അക്കൗണ്ടുകൾ

single-img
24 November 2019

ഗൂഗിള്‍ പേയുടെ മൊബൈല്‍ ആപ്പ് വഴി നടന്നത് വന്‍ തട്ടിപ്പ്. ആപ്പിലൂടെ യുവാവ് അയച്ച പണം അക്കൗണ്ടില്‍ എത്തിയില്ല. ഈ കാര്യം അന്വേഷിച്ചപ്പോള്‍ കാലിയായത് യുവാവിന്റെ 2 ബാങ്ക് അക്കൗണ്ടുകളാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച പരാതികളില്‍ ഒന്നാണിത്. ഗൂഗിള്‍ പേ ആപ്പ് വഴി പണം അയച്ച വരാക്കരയ്ക്ക് സമീപം വട്ടണാത്ര സ്വദേശിയായ മഞ്ഞളി ഡിക്ലസിന്റെ 2 ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന പണമാണ് തട്ടിപ്പുകാര്‍ കാലിയാക്കിയത്. അതേസമയം ഈതട്ടിപ്പിന്റെ പിന്നില്‍ വ്യാജ ഗൂഗിള്‍ പേ കസ്റ്റമര്‍ കെയര്‍ സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

യുവാവിന് ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ലഭിച്ച നമ്പറുകളില്‍ വിളിച്ചതാണ് വിനയായത്. ആ നമ്പരില്‍ നിന്ന് തന്നെ തിരിച്ചുവിളിച്ച് അയച്ചു തന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് പണം നഷ്ടമായത്. ലിങ്കില്‍ ക്ലിക്ക്ചെയ്ത ശേഷം വിവരങ്ങള്‍ നല്‍കിയതോടെ ആപ്പുമായി ബന്ധിപ്പിച്ചിരുന്ന 2 ബാങ്ക് അക്കൗണ്ടുകളും കാലിയാകുകയായിരുന്നു.