എമർജൻസി നമ്പർ 100 ല്‍ പോലീസിനെ വിളിച്ച് മദ്യം ആവശ്യപ്പെട്ട് യുവാവ്; വീഡിയോ വൈറല്‍

single-img
24 November 2019

പോലീസിന്റെ എമർജൻസി നമ്പരായ 100ലേക്ക് വിളിച്ച ശേഷം മദ്യം ആവശ്യപ്പെട്ട് യുവാവ്. മദ്യപിച്ച്‌ ബോധമില്ലാതെ ലക്കുകെട്ടായിരുന്നു യുവാവിന്റെ പ്രവൃത്തി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഒരു മിനിറ്റും 47 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മധ്യപ്രദേശിലെ കോട്ടാര്‍ സ്വദേശിയായ സച്ചിനോട് എന്തിനാണ് 100ല്‍ വിളിച്ചതെന്ന് പോലീസുകാര്‍ ചോദിക്കുന്നു. ഈ സമയം വൈന്‍ ഷോപ്പ് ഉടമയെക്കുറിച്ച്‌ യുവാവ് ആക്രോശിക്കുന്നത് കാണാം, മാത്രമല്ല, അയാള്‍ തന്റെ ബന്ധുവാണെന്ന് യുവാവ് അവകാശപ്പെടുകയും ചെയ്യുന്നു.

ഈ സമയം വീഡിയോ ഷൂട്ട് ചെയ്യുന്ന പോലീസുകാരന്‍ രാവിലെ 11 ന് എന്തിനാണ് മദ്യപിക്കുന്നതെന്ന് ചോദിക്കുന്നതും കേള്‍ക്കാം. യുവാവാകട്ടെ വീഡിയോയിലുടനീളം മദ്യം വാങ്ങിത്തരാനായി പോലീസുകാരനെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി കാണാം.