ഇടുക്കിയില്‍ തോട്ടം തൊഴിലാളികളുടെ വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു ; ഒരു മരണം,അഞ്ച് പേര്‍ക്ക് ഗുരുതരപരിക്ക്

single-img
24 November 2019

കട്ടപ്പന: ഇടുക്കിയില്‍ മുട്ടുകാടിന് സമീപം തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാര്‍ത്തിക് സുരേഷ് ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ നില അതീവഗുരുതരമാണ്. വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പതിനാലോളം തൊഴിലാളികള്‍ ഈ വാഹനത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്ക് ഗുരുതരമായ പരുക്കുകളില്ലെന്ന് കരുതുന്നു. ഗുരുതരമായി പരുക്കേറ്റവര്‍ ആരൊക്കെയാണെന്ന് വിവരം ലഭിച്ചിട്ടില്ല.