‘കുറച്ച് എംഎൽഎമാരെ അടർത്തിമാറ്റിയതെങ്കിൽ ഫൊർഗെറ്റ് ഇറ്റ്, അല്ലെങ്കിൽ വിശദീകരിക്കേണ്ടിവരും’: എൻസിപിയ്ക്ക് പിണറായി വിജയന്റെ താക്കീത്

single-img
23 November 2019

മഹാരാഷ്ട്രയില്‍ ബിജെപിയെ പിന്തണച്ചതില്‍ എന്‍.സി.പി സംസ്ഥാന നേതൃത്വത്തോട് മുഖ്യമന്ത്രിയും ഇടതുമുന്നണി കണ്‍വീനറും വിശദീകരണം തേടി. എന്‍.സി.പി ഇടതുമുന്നണിക്കൊപ്പമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി വ്യക്തമാക്കി. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അറിവോടെയല്ല മഹാരാഷ്ട്രയിലെ നീക്കമെന്നാണ് വിശദീകരണം.

മഹാരാഷ്ട്രയിലെ വാര്‍ത്തയറിഞ്ഞ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് തോമസ് ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. “അജിത് പവാര്‍ കുറച്ച് എം.എല്‍.എമാരെ അടര്‍ത്തിക്കൊണ്ട് പോയതാണെങ്കില്‍ ‘ഫോര്‍ഗെറ്റ് ഇറ്റ്’ ”എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞതെന്ന് തോമസ് ചാണ്ടി അറിയിച്ചു. അല്ലെങ്കില്‍ ഇക്കാര്യം വിശദീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും എന്‍.സി.പി നേതാക്കളുമായി ആശയവിനിമയം നടത്തി. എന്‍.സി.പി ദേശീയ നേതൃത്വം അറിയാതെ അജിത് പവാര്‍ എടുത്ത നിലപാടെന്നാണ് മനസിലാക്കുന്നതെന്ന് വിജയരാഘവന്‍ പ്രതികരിച്ചു.