മുഖ്യമന്ത്രി കസേരയില്‍ കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി; ‘വണ്‍’ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

single-img
23 November 2019

കേരളാ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനായി മമ്മൂട്ടി എത്തുന്ന ‘വൺ’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സ്പൂഫ് ചിത്രമായ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് ബോബി-സഞ്ജയ് ടീം ആണ് തിരക്കഥ തയ്യാറാക്കുന്നത്.

സംവിധായകനും നടനുമായ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.