മുത്തൂറ്റ് ശാഖയില്‍ മാനേജര്‍ക്ക് നേരെ തോക്കുചൂണ്ടി 55 കിലോ സ്വര്‍ണം കവര്‍ന്നു

single-img
23 November 2019

ബിഹാറിലെ ഹാജിപൂരിൽ പ്രവർത്തിക്കുന്ന മുത്തൂറ്റ് ശാഖയില്‍ മാനേജർക്ക് നേരെ തോക്കുചൂണ്ടി 55 കിലോ സ്വര്‍ണം കവര്‍ന്നു. സ്ഥാപനത്തിനുള്ളിലേക്ക് മുഖമൂടി ധരിച്ചെത്തിയ അഞ്ജാത സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 12.30 ഓടെയാണ് കവർച്ച നടന്നത്.

മുഖം മറച്ചുകൊണ്ട് തോക്കുമായി എത്തിയ അക്രമികൾ ബാങ്കിനുള്ളില്‍ പ്രവേശിച്ച ശേഷം മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവരുകയായിരുന്നു. ഏഴംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തിലെ തന്നെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം വേഗത്തിലാക്കുമെന്ന്പോലീസ് വ്യക്തമാക്കി.