മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ സംഘര്‍ഷം ; ഓര്‍ത്തഡോക്‌സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ സഭ

single-img
23 November 2019

തിരുവനന്തപുരം: മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ സംഘര്‍ഷം. പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗം തടഞ്ഞതിനെ തുടര്‍ന്നാണ്‌സംഘര്‍ഷമുണ്ടായത്. പള്ളിയുടെ അധികാരം വിട്ടുകൊടുക്കില്ലെന്ന് അറിയിച്ച് യാക്കോബായ വിശ്വാസികള്‍ പള്ളിയ്ക്ക് അകത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്.

യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയെ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഭരണനിയന്ത്രണം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് കൊച്ചി ഭദ്രാസനന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് പുരോഹിതര്‍ അടക്കമുള്ളവര്‍ മാര്‍ത്തോമന്‍ പള്ളിയില്‍ എത്തിയത്. സ്ഥലത്ത് പൊലീസ് എത്തി.