മഹാരാഷ്ട്രയില്‍ ശിവസേന – കോൺഗ്രസ് സഖ്യം വരാത്തതിൽ ആശ്വാസം: രമേശ് ചെന്നിത്തല

single-img
23 November 2019

ഓരോ നിമിഷവും രാഷ്ട്രീയ സാഹചങ്ങൾ മാറുകയാണ് മഹാരാഷ്ട്രയിൽ ഈ സന്ദർഭത്തിൽ മഹാരാഷ്ട്രയിൽ ശിവസേന കോൺഗ്രസ് സഖ്യം വരാത്തതിൽ ആശ്വാസമുണ്ടെന്ന പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഇതോടൊപ്പം തന്നെ, അജിത് പവാറിന്‍റെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ കേരളത്തിലെ എൻസിപി സഖ്യം പുനപരിശോധിക്കാൻ ഇടത് മുന്നണി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ മന്ത്രിസഭയിലെ എൻസിപി പ്രാതിനിധ്യം ഒഴിവാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടപടി എടുക്കണമെന്ന് രമേശ് ചെന്നിത്തല വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആവശ്യം ഉന്നയിച്ചത്.