കോൺഗ്രസ് എംഎൽഎമാരെ മഹാരാഷ്ട്രയിൽ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ട്

single-img
23 November 2019

മഹാരാഷ്ട്രയിലെ കോൺഗ്രസ് എംഎൽഎമാരെ സംസ്ഥാനത്തു നിന്നും മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സത്യപ്രതിജ്ഞ ചെയ്തെങ്കിലും ബിജെപിയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും എന്നതിനാൽ കുതിരക്കച്ചവടത്തിനുള്ള സാധ്യതകൾ കണക്കിലെടുത്താണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്തേയ്ക്ക് എംഎൽഎമാരെ എത്തിക്കാനാണ് സാധ്യത.