മഹാരാഷ്ട്രയിൽ മഹാ ട്വിസ്റ്റ്; എൻസിപി കൂറു മാറി; ഫഡ്നവിസ് മുഖ്യമന്ത്രി

single-img
23 November 2019

എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യം സർക്കാർ രൂപീകരിക്കാനിരുന്ന മഹാരാഷ്ട്രയിൽ അട്ടിമറി നീക്കത്തിലൂടെ ബിജെപി സർക്കാർ അധികാരത്തിൽ. എൻസിപിയുടെ പിന്തുണയോടെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫഡ്നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

ബി.ജെ.പി സര്‍ക്കാരിന് എന്‍.സി.പി പിന്തുണ നൽകിയതാണ് കാര്യങ്ങൾ മേൽകീഴ് മറിയാൻ കാരണം. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഒറ്റ രാത്രികൊണ്ടാണ് എൻസിപി കാലുമാറിയത്. ഇന്നലെ വരെ എൻസിപി പിന്തുണ ശിവസേന-കോൺഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിനായിരുന്നു.

മഹാരാഷ്ട്രയില്‍ ജനവികാരം നടപ്പാക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ‘കിച്ചടി’സര്‍ക്കാരിനുവേണ്ടിയല്ല ജനം വിധിയെഴുതിയത്. ജനവിധി അട്ടിമറിക്കാനാണ് ശിവസേന ശ്രമിച്ചതെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി.

സർക്കാരിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ഇതിനോടകം ട്വീറ്റ് ചെയ്തു. ഫഡ്നാവിസിനെയും അജിത് പവാറിനെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.