ജെന്‍എയു വിദ്യാര്‍ത്ഥി സമരം 23ാം ദിനത്തിലേക്ക്; ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച്

single-img
23 November 2019

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരം 27ാം ദിവസത്തിലേക്ക് കടക്കുന്നു. ഇന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തിലേക്ക് വിദ്യാര്‍ത്ഥിയൂനിയന്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മണ്ഡിഹൗസിന് സമീപത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. ജെഎന്‍യു യൂനിവേഴ്‌സിറ്റിയുടെ ഹോസ്റ്റലിലെ ഫീസ് വര്‍ധനവ് അടക്കം നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം പ്രഖ്യാപിച്ചത്.

പ്രശ്‌നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തി. എന്നാല്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കുംവരെ സമരം തുടരാനാണ് ജെഎന്‍യു വിദ്യാര്‍ഥികളുടെ തീരുമാനം.കഴിഞ്ഞ തവണ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ ഭീകരമായാണ് പോലീസ് മര്‍ദ്ദനം അഴിച്ചുവിട്ടത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ക്രൂരമായ തരത്തിലാണ് മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നത്. വിദ്യാര്‍ത്ഥി സമരത്തിന് അധ്യാപകസംഘടനകളുടെയും പിന്തുണയുണ്ട്.