ദേശീയപതാക ഉപയോഗിച്ച് ബിജെപിയുടെ ഗാന്ധി സങ്കൽപ്പയാത്ര; പരാതിയുമായി കോൺഗ്രസ്

single-img
23 November 2019

രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയിൽ ദേശീയപതാക ഉപയോഗിക്കരുതെന്ന നിയമം നിലനില്‍ക്കെ ഇത് ലംഘിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ നടത്തിയ ഗാന്ധി സങ്കൽപ്പയാത്ര വിവാദത്തിൽ. ബിജെപി പ്രവർത്തകർ ചേളാരിയിൽ നിന്നും ഇടിമുഴിക്കലിലേക്ക് നടത്തിയ യാത്രയിൽ ദേശീയപതാക ഉപയോഗിച്ചതിൽ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് ആവശ്യപ്പെട്ടു.

വിഷയത്തിൽ പോലീസിന് പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ ദിവസമായിരുന്നു ബി ജെ പി ജില്ലാ കമ്മറ്റി ഗാന്ധി സങ്കൽപ്പയാത്ര നടത്തിയത്. ബിജെപിയുടെ ജില്ലാ പ്രിസിഡന്റ് കെ രാമചന്ദ്രൻ നയിച്ച യാത്രയിൽ രാജ്യത്തിന്റെ ദേശീയപതാകയെ അപമാനിക്കുംവിധം നടത്തിയ പരിപാടിയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് ആവശ്യപ്പെട്ടു. വിഷയത്തിൽ പോലീസിന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായി എ കെ അബ്ദുറഹിമാനും അറിയിച്ചു.