ആകാശത്ത് വച്ച് വിമാന എന്‍ജിന് തീപിടിച്ചു; പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത് യാത്രക്കാര്‍ • ഇ വാർത്ത | evartha Plane Makes Emergency Landing As Engine Flames
Featured, World

ആകാശത്ത് വച്ച് വിമാന എന്‍ജിന് തീപിടിച്ചു; പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത് യാത്രക്കാര്‍

യാത്രക്കാരുമായി പറക്കവേ ആകാശത്ത് വച്ച് വിമാന എന്‍ജിന് തീപിടിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നിന്ന് ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനത്തിന്‍റെ എന്‍ജിനാണ് ടേക്ക് ഓഫിന് ശേഷം ആകാശത്തുവെച്ച് തീപിടിച്ചത്. ഈ സമയം 342 യാത്രക്കാരും 18 ക്രൂ അംഗങ്ങളും വിമാനത്തിനുള്ളിൽ ഉണ്ടായിരുന്നു. തീപിടിത്തം കണ്ട യാത്രക്കാരാണ് പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

പൈലറ്റ് ഉടൻതന്നെ വിമാനം ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഫിലിപ്പീന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാത്തിലെ വലത്തേ എന്‍ജിനാണ് തീപിടിച്ചത്.

വിമാന എന്‍ജിന് തീപിടിക്കുന്നത് യാത്രക്കാര്‍ ഫോണില്‍ വീഡിയോ എടുത്തു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഫിലിപ്പീന്‍സ് അധികൃതര്‍ വ്യക്തമാക്കി. വിമാനം ടേക്ക് ഓഫ് ചെയ്തതിന് ശേഷം പെട്ടെന്ന് അപകടം കണ്ടെത്തിയതിനാല്‍ ദുരന്തം ഒഴിവായെന്നും അധികൃതര്‍ പറഞ്ഞു.