വരുന്നു സമ്പൂര്‍ണ്ണ മദ്യ നിരോധനം; സംസ്ഥാനത്തെ എല്ലാ ബാറുകളുടെയും ലൈസന്‍സ് റദ്ദാക്കി ആന്ധ്ര സര്‍ക്കാര്‍

single-img
23 November 2019

ആന്ധ്രാ പ്രദേശിലെ എല്ലാ ബാറുകളുടെയും ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇന്നലെയാണ് സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യ നിരോധനമേര്‍പ്പെടുത്തുന്നതിന്‍റെ മുന്നോടിയായി നിര്‍ണായക തീരുമാനമെടുത്തത്. ഇപ്പോഴുള്ള സംസ്ഥാനത്തെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗമോഹന്‍ റെഡ്ഡിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സമ്പൂര്‍ണ മദ്യനിരോധനം.

ഉത്തരവ് പ്രകാരം ഡിസംബര്‍ 31ന് ശേഷം ബാറുകളോട് പ്രവര്‍ത്തനം നിര്‍ത്താന്‍ സർക്കാർ ആവശ്യപ്പെട്ടു. പടിപടിയായി ബാറുകള്‍ സംസ്ഥാനത്താകെ ഇല്ലാതാക്കാനാണ് തീരുമാനം. 2020 ജനുവരിയില്‍ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമെങ്കിലും കേവലം 40 ശതമാനത്തിനാണ് മാത്രമാണ് അനുമതി നല്‍കുക.

ഇപ്പോൾ 798 ബാറുകളാണ് ആന്ധ്രയില്‍ പ്രവര്‍ത്തിക്കുന്നത്. പുതുതായി അനുമതി നൽകുന്ന ബാറുകൾക്ക് 2022വരെ പ്രവര്‍ത്തിക്കാനാണ് ലൈസന്‍സ് നല്‍കുന്നത്. ഈ വർഷം സർക്കാർ സ്വകാര്യ വ്യക്തികള്‍ക്ക് വൈന്‍ ഷോപ് നടത്താനുള്ള അനുമതി റദ്ദാക്കിയിരുന്നു.അടുത്ത വർഷം മുതല്‍ രാവിലെ 11 മുതല്‍ രാത്രി എട്ടുവരെയാകും ബാറുകളുടെ പ്രവര്‍ത്തന സമയം. സർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബാറുടമകള്‍.