ചൈനയുടെ ‘വണ്‍ ബെല്‍റ്റ് വണ്‍ റൂട്ട്’ പദ്ധതി; ഇന്ത്യയുടെ എതിര്‍പ്പിന് യുഎസ് പിന്തുണ

single-img
22 November 2019

വാഷിങ്ടണ്‍: ചൈനയുടെ സ്വപ്‌നപദ്ധതിയായ ‘വണ്‍ ബെല്‍റ്റ് ,വണ്‍ റോഡ്’ പദ്ധതിയോടുള്ള ഇന്ത്യയുടെ എതിര്‍പ്പിന് യുഎസ് പിന്തുണ. മധ്യഏഷ്യയിലേക്കും യൂറോപ്പിലേക്കും സാമ്പത്തികപാത തുറക്കുന്ന ചൈനയുടെ പദ്ധതി രാജ്യത്തിന്റെ പരാമാധികാരം ത്യജിക്കുന്നതിന് തുല്യമാണെന്നും സാമ്പത്തികമായി അടിസ്ഥാനമില്ലാത്ത പദ്ധതിയാണിതെന്നും യുഎസ് നിരീക്ഷിക്കുന്നു.

ഇന്ത്യയുടെ ആശങ്ക തങ്ങളും പങ്കുവെക്കുകയാണെന്ന് സ്റ്റേറ്റ് ഫോര്‍ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെല്‍സ് പറഞ്ഞു. പൗരാണിക സില്‍ക്ക്‌റൂട്ട് പുനരുജ്ജീവിപ്പിച്ച് ഏഷ്യന്‍ ,യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപാരബന്ധം വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി പുതിയ റോഡുകളും പാദകളുമൊക്കെ നിര്‍മിക്കും. പാകിസ്താന്‍-ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുക പാക് അധിനിവേശ കാശ്മീര്‍ വഴിയുമാകും. ഇതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.