അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം; എല്ലാ സ്കൂളുകളിലും അടിയന്തര സുരക്ഷാ പരിശോധനയ്ക്ക് നിര്‍ദ്ദേശം

single-img
22 November 2019

വയനാട് ജില്ലയിലെ ബത്തേരി സര്‍വജന സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിന് പിന്നാല സംസ്ഥാനത്തെ എല്ലാ സ്കുളുകളിലെയും സുരക്ഷ അടിയന്തരമായി വിലയിരുത്താനും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേരാനും നിര്‍ദ്ദേശം . ഇതിന് പുറമേ സ്കൂള്‍ അധ്യാപകര്‍ക്ക് പ്രഥമശുശ്രൂഷ പരിശീലനം നല്‍കാനും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും ഡിപിഐയും പങ്കെടുത്ത യോഗത്തില്‍ തീരുമാനം കൈക്കൊണ്ടു.

തീരുമാനം പുറത്തുവന്ന പിന്നാലെ തന്നെ സംഭവത്തിന് പിന്നാലെ എറണാകുളം ജില്ലയില്‍ ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ രൂപീകരിച്ച് എല്ലാ സ്കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പ്രധാനാധ്യാപകര്‍ക്കായില്ലെന്ന വിലയിരുത്തലില്‍ ബത്തേരിയിലെ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിനെയും ഹെഡ്മാസ്റ്ററെയും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു.