2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന് പ്രഖ്യാപിച്ച് രജനീകാന്ത്, കമല്‍ഹാസനുമായി കൂട്ടുകെട്ടിന് സാധ്യത, കരുതലോടെ തമിഴകത്തെ പ്രമുഖ പാര്‍ട്ടികള്‍

single-img
22 November 2019

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന പ്രഖ്യാപനവുമായി രജനീകാന്ത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കൂം. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കും. ഇക്കാര്യം 100 ശതമാനം ഉറപ്പാണെന്നുമായിരുന്നു രജനീകാന്തിന്റെ വാക്കുകള്‍.

കമല്‍ഹാസന്‍-രജനി സഖ്യമുണ്ടാകുമെന്ന് സൂചനയുണ്ട്. ഇരുവരും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന കാര്യം അപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തായിരിക്കും തീരുമാനിക്കുകയെന്നും രജനി പറഞ്ഞു.2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. കമല്‍ഹാസനുമായുള്ള സഖ്യം പാര്‍ട്ടിപ്രഖ്യാപനത്തിനു ശേഷം തീരുമാനിക്കുമെന്നും രജനി സൂചിപ്പിച്ചു.ഇക്കാര്യത്തില്‍ വ്യക്തമായ സൂചന കമല്‍ഹാസനും നല്‍കിയിരുന്നു.

രജനികാന്തിന്റെ പ്രഖ്യാപനം അണ്ണി ഡിഎംകെയെയാണ് അസ്വസ്ഥമാക്കിയിരിക്കുന്നത്. 2021 ല്‍ അണ്ണാ ഡിഎംകെയുടെ ചരിത്ര വിജയമാകും രജനികാന്ത് ഉദേശിച്ച അത്ഭുതമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രതികരിച്ചു. ഏതായാലും ഉലകനായകനും സ്റ്റൈല്‍ മന്നനും ഒന്നിക്കുമെന്ന പ്രതീക്ഷയിലാണ് തമിഴകം.ഡിഎംകെയും കരുതലോടെയാണ് നീങ്ങുന്നത്.