ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ റാഡിഷ്‌

single-img
22 November 2019

ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്. അതില്‍ തന്നെ ശരീരത്തിന്റെ സൗന്ദര്യം കാത്തു സുക്ഷിക്കാന്‍ കഴിയുന്ന പച്ചക്കറികളുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് റാഡിഷ്. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്ന നിരവധി ഘടകങ്ങള്‍ റാഡിഷിലുണ്ട്. വി​റ്റാ​മി​ൻ​ ​എ,​ ​ഇ,​ ​സി,​ ​ബി6,​ ​കെ,​ ​സി​ങ്ക്,​ ​ഫോ​സ്‌​ഫ​റ​സ്,​ ​​​ ​ഫ്ളേ​വ​നോ​യി​ഡു​ക​ൾ,​​​ ​ഫോ​ളി​ക് ​ആ​സി​ഡ്,​​​ ​പൊ​ട്ടാ​സ്യം​ ​എ​ന്നി​വ​യാ​ണ് ​ഇ​തി​ലെ​ ​ആ​രോ​ഗ്യ​ഘ​ട​ക​ങ്ങ​ൾ.

ഇ​തി​ലു​ള്ള​ ​അ​ന്തോ​സി​യാ​നി​ൻ​ ​കാ​ർ​ഡി​യോ​ ​വാ​സ്‌​കു​ലാ​ർ​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ ​പ്ര​തി​രോ​ധി​ക്കും.​ ​ദ​ഹ​ന​പ്ര​ക്രി​യ​യെ​ ​സു​ഗ​മ​മാ​ക്കാ​നും
​റാ​ഡി​ഷ് ​ ​ഉ​ത്ത​മം.​ ​അ​സി​ഡി​റ്റി​യെ​ ​പ്ര​തി​രോ​ധി​ക്കും.​ ​ഇ​തി​ലു​ള്ള​ ​പൊ​ട്ടാ​സ്യം​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​ത്തെ​ ​നി​യ​ന്ത്രി​ക്കും.​ ​വി​റ്റാ​മി​ൻ​ ​സി​ ​രോ​ഗ​പ്ര​തി​രോ​ധ​സം​വി​ധാ​ന​ത്തെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം​ ​പ​നി,​ ​ജ​ല​ദോ​ഷം,​ ​അ​ണു​ബാ​ധ​ക​ൾ​ ​എ​ന്നി​വ​യ്‌​ക്കെ​തി​രെ​യും പ്രവര്‍ത്തിക്കും.

റാ​ഡി​ഷ് ​ച​ർ​മ്മ​ത്തി​ന് ​സൗ​ന്ദ​ര്യ​വും​ ​ആ​രോ​ഗ്യ​വും​ ​ന​ൽ​കും.​ ​മു​ഖ​ക്കു​രു,​​​ ​ച​ർ​മ്മ​ത്തി​ലു​ണ്ടാ​കു​ന്ന​ ​വ​ര​ൾ​ച്ച​ ​എ​ന്നി​വ​ ​ഇ​ല്ലാ​താ​ക്കും.​ ​റാ​ഡി​ഷ് ​അ​ര​ച്ച് ​ച​ർ​മ്മ​ത്തി​ൽ​ ​പു​ര​ട്ടു​ന്ന​ത് ​മി​ക​ച്ച​ ​ക്ളെ​ൻ​സിം​ഗ് ​ഫ​ലം​ ​ന​ൽ​കും.​ ​ത​ല​യോ​ട്ടി​യി​ൽ​ ​റാ​ഡി​ഷ് ​പേ​സ്‌​റ്റാ​ക്കി​ ​പു​ര​ട്ടി​യാ​ൽ​ ​താ​ര​ൻ,​​​ ​മു​ടി​കൊ​ഴി​ച്ചി​ൽ​ ​എ​ന്നി​വ​ അകറ്റാം.