മകളെ കൊല്ലാന്‍ അവസരത്തിനായി നാലുദിവസം കാത്തിരുന്നു ഒടുവില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി,കൊലയാളി അമ്മയുടെ വെളിപ്പെടുത്തല്‍

single-img
22 November 2019

കുറവിലങ്ങാട്: മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.അരീക്കര ശ്രീനാരായണ യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി സൂര്യ രാമനെ കൊലപ്പെടുത്തിയ കേസിലാണ് അമ്മ സാലിയെ പൊലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.കൊലനടത്താന്‍ നാലുദിവസമായി അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.

ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഭര്‍ത്താവ് കൊച്ചുരാമന്‍ എല്ലാ ദിവസവും ജോലിക്കു പോകാറില്ല. അതുകൊണ്ടു തന്നെ അവസരം കാത്തിരിക്കുകയായിരുന്നു താനെന്നു സാലി മൊഴി നല്‍കി.ബുധനാഴ്ച സാലി സൂര്യയെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാതെ വീട്ടില്‍ ഇരുത്തിയിരിക്കുകയായിരുന്നു. ടിവി കണ്ടിരിക്കുമ്പോള്‍ പിന്നില്‍ നിന്ന് സൂര്യയുടെ കഴുത്തില്‍ ഷാള്‍ ചുറ്റി വരിഞ്ഞു മുറുക്കിയെന്നാണു സാലിയുടെ മൊഴി.

വൈക്കം എഎസ്പി അര്‍വിന്ദ് സുകുമാരന്‍, കുറവിലങ്ങാട് എസ്എച്ച്ഒ ആര്‍.കുമാര്‍, എസ്‌ഐ ടിആര്‍ ദീപു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. സുര്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.