മരട് ഫ്‌ളാറ്റ്: കേസുകള്‍ ഇന്ന് സുപ്രീം കോടതിയില്‍

single-img
22 November 2019

ഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. തീരദേശ നിയമം ലംഘിച്ച് പണിത ഫ്‌ളാറ്റുകള്‍ പൊളിക്കാത്ത തുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസും മേജര്‍ രവിയുടെ കോടതിയലക്ഷ്യ ഹര്‍ജിയുമാണ് ഇന്ന് പരിഗണിക്കുക. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് രണ്ടു കേസുകളും പരിഗണിക്കുന്നത്.

ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന്, ഫ്ളാറ്റുകള്‍ എപ്പോള്‍ പൊളിക്കുമെന്ന വിശദമായ പദ്ധതി സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ചു. ഇതിനിടെ, ഒന്നിലേറെ കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയിലെത്തി. മരട് ഫ്ളാറ്റുകള്‍ തീരദേശനിയമം ലംഘിച്ചത് പരിശോധിക്കാന്‍ നിയോഗിച്ച സമിതിക്കും ചീഫ് സെക്രട്ടറിക്കുമെതിരേയാണ് പരാതികള്‍.