കുറുപ്പ് ചിത്രീകരണം പുരോഗമിക്കുന്നു; ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം

single-img
22 November 2019

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് കുറുപ്പ്. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാനാണ് കുറുപ്പായെത്തുന്നത്.

സെക്കന്റ് ഷോ,കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചയ്യുന്ന ചിത്രമാണ് കുറുപ്പ്. കുറുപ്പിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വ്യത്യസ്ഥ ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രം നിരവധിപ്പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തില്‍ നായികാ വേഷം ചെയ്യുന്നത് ബോളിവുഡ് താരമായ ശോഭിത ധുലിപാല ആണ്.