വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പൂവന്‍കോഴിയെ കൊന്നു; ഏഴ് പേര്‍ക്കെതിരെ എഫ്‌ഐആര്‍

single-img
22 November 2019

വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ബിഹാറിലെ ഭാഭുവ ജില്ലയില്‍ പൂവൻ കോഴിയെ കൊന്നതിന് ഏഴു പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാഭുവയിലുള്ള തിറോസ്പുര്‍ ഗ്രാമത്തിലായിരുന്നു സംഭവം. ഈ ഗ്രാമത്തിലെ കമലാ ദേവിയും അയല്‍വാസിയും തമ്മില്‍ രണ്ടുദിവസം മുൻപ് തര്‍ക്കമുണ്ടായിരുന്നു.

ഇതിനെ തുടർന്ന് പ്രതികാരമായി കമലയുടെ പൂവന്‍കോഴിയെ അയല്‍വാസി ബ്ലേഡ് ഉപയോഗിച്ചു കൊല്ലുകയായിരുന്നു. കമലാ ദേവി പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ ഐപിസി 429, 341, 323 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് രഘുനാഥ് സിങ് പറഞ്ഞു. അതേസമയം വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കോഴിയെ കൊന്നതാണെന്ന് തെളിഞ്ഞിരുന്നു.