ഇന്ത്യന്‍ വംശജന്‍ ആദ്യമായി അമേരിക്കന്‍ ഡന്റല്‍ അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്

single-img
22 November 2019

ചരിത്രത്തിൽ ആദ്യമായി അമേരിക്കൻ ഡന്റൽ അസോസിയേഷൻ പ്രസിഡന്റായി ഒരു ഇന്ത്യൻ വംശജൻ തെരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും ഇന്ത്യൻ – അമേരിക്കൻ വംശജനുമായ ഡോ.ചാഡ് ഗെഹനിക്കാണ് ഈ ചരിത്ര നിയോഗം ലഭിച്ചത്.

ഇന്ത്യയിലെ മുംബൈയിലെകുർലയിൽ ജനിച്ച ചാഡ് മുംബൈ സർക്കാർ ഡന്റൽ കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. പിന്നീട് അഡൽട്ട് ഡന്റൽ മെഡിക്കെയ്സ് സ്ഥാപിക്കുന്നതിനായി അമേരിക്കയിൽ ന്യൂയോർക്ക് സ്റ്റേറ്റ് ഡന്റൽ അസോസിയേഷൻ പ്രസിഡന്റായിരിക്കുമ്പോൾ നടത്തിയ പ്രവർത്തനങ്ങളുടെ പേരിൽ പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.