10000 ആദിവാസികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം; വാര്‍ത്ത മുക്കിയ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

single-img
21 November 2019

ദില്ലി: രാജ്യത്ത് വിറ്റുപോയ മാധ്യമങ്ങള്‍ക്ക് ശബ്ദം നഷ്ടപ്പെട്ടുവെന്ന് വിമര്‍ശിച്ച് രാഹുല്‍ഗാന്ധി. ജാര്‍ഖണ്ഡില്‍ പതിനായിരം ആദിവാസികള്‍ക്കെതിരെ ക്രൂരമായ രാജ്യദ്രോഹ നിയമം ചുമത്തിയിട്ടും മാധ്യമങ്ങള്‍ കൊടുങ്കാറ്റുയര്‍ത്തുന്നതിന് പകരം നിശബ്ദത പാലിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിന് എതിരെ പോരാടുന്ന ആദിവാസികള്‍ക്ക് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ട് വാര്‍ത്ത പുറത്തുവിടാതെ മൗനമായിരിക്കാന്‍ എങ്ങിനെ സാധിക്കുന്നുവെന്ന് അദേഹം ചോദിച്ചു.വിറ്റുപോയ മാധ്യമങ്ങള്‍ക്ക് നിശബ്ദമായിരിക്കാം. പക്ഷെ ജനങ്ങള്‍ എന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് സഹിക്കാനാകില്ലെന്നും അദേഹം ട്വീറ്റ് ചെയ്തു. ജാര്‍ഖണ്ഡ് പോലീസ് 10000 ആദിവാസികള്‍ക്ക് എതിരെ ഐപിസി 124എ വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.