വയനാട് ജില്ലയില്‍ നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

single-img
21 November 2019

വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ് യു. അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് സംഘടന ആഹ്വാനം ചെയ്തിരിക്കുന്നത്.

സുല്‍ത്താന്‍ബത്തേരി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്‌ല ഷെറിന്‍ പാമ്പുകടിയേറ്റ് ചികിത്സ ലഭിക്കാതെ മരിച്ചിരുന്നു. ഇത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് കെഎസ് യു ആരോപിച്ചു.