മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം;മുന്നണി തീരുമാനങ്ങള്‍ അന്തിമം, ഫോര്‍മുല 14-14-11

single-img
21 November 2019

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അന്തിമമാകുന്നു. ശിവസേന,എന്‍സിപി,കോണ്‍ഗ്രസ് മുന്നണികള്‍ക്കുള്ള സീറ്റ് വീതംവെപ്പിന് അന്തിമരൂപമായി. ശിവസേനയ്ക്ക് 14 മന്ത്രിമാര്‍, എന്‍സിപിയ്ക്ക് 14 മന്ത്രിമാര്‍,കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍ എന്നിങ്ങനെയാണ് സ്ഥാനം വീതം വെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പദവി ശിവസേനയും എന്‍സിപിയും പങ്കിട്ടെടുക്കാനാണ് ധാരണ.

ശിവസേനയുടെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം ശിവസേനയുടെ ലിസ്റ്റില്‍ മുഖ്യമന്ത്രിസ്ഥാനത്തിന് സാധ്യതയുള്ള ആദിത്യ താക്കറെയോട് മറ്റ് രണ്ട് കക്ഷികള്‍ക്കും വിയോജിപ്പുണ്ട്. ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകണമെന്ന നിര്‍ദേശം ഇരുമുന്നണികളും മുന്നോട്ട് വെച്ചു. എന്‍സിപിയുടെ മുഖ്യമന്ത്രിസ്ഥാനം സുപ്രിയ സുലേയ്ക്കായിരിക്കുമെന്നാണ് സൂചനകള്‍.

കൂടാതെ ഡിസംബര്‍ മാസം തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കാനാണ് മൂന്ന് മുന്നണികളുടെയും തീരുമാനം. എന്നാല്‍ അതുവരെയുള്ള പത്ത് ദിനങ്ങളില്‍ ബിജെപി കുതിരക്കച്ചവടത്തിന് ഇനിയും ശ്രമിച്ചേക്കുമെന്ന് വിലയിരുത്തലുകളുണ്ട്.