സംസ്ഥാനത്ത് എല്ലാത്തരം ഡിസ്പോസബിൾ പ്ലാസ്റ്റിക്കുകൾക്കും നിരോധനം: പിഴ പതിനായിരം മുതൽ അരലക്ഷം വരെ

single-img
21 November 2019

സംസ്ഥാനത്ത്  ഒറ്റത്തവണ ഉപയോഗിക്കുന്ന (ഡിസ്പോസബിൾ) പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിക്കാന്‍ മന്ത്രിസഭാതീരുമാനം.

ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കൊണ്ട് നിർമ്മിക്കുന്ന കവര്‍, പാത്രം, കുപ്പികള്‍ എന്നിവയുടെ ഉല്‍പാദനവും വിതരണവും, ഉപഭോഗവും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. 300 മില്ലി ലിറ്ററിന്  താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും നിരോധിക്കും .

നിയമം ലംഘിക്കുന്നവര്‍ക്ക്  പതിനായിരം രൂപമുതല്‍  അരലക്ഷം രൂപവരെ പിഴശിക്ഷയുണ്ടാകും . മില്‍മയ്ക്കും ബവ്റിജസ് കോര്‍പ്പറേഷനും  പ്ലാസ്റ്റിക് നിയന്ത്രണത്തില്‍ ഇളവ് അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു