സുന്നിക്കാരന്‍ പെണ്ണുകാണാനെത്തിയത് മുജാഹിദിന്‍രെ വീട്ടില്‍; കരിക്കിന്റെ കോമഡി വീഡിയോയ്ക്ക് മലപ്പുറം വേര്‍ഷന്‍ ഡബ്ബിംഗ്; വീഡിയോ വൈറല്‍

single-img
21 November 2019

കരിക്ക് ടീമിന്റെ പെണ്ണുകാണല്‍ കോമഡി വീഡിയോ ആരും മറന്നുകാണില്ല. ബാബുനമ്പൂതിരിയും ടീമും നടത്തിയ പെണ്ണുകാണല്‍ വീഡിയോയ്ക്ക് മലപ്പുറം വേര്‍ഷന്‍ ഒരുക്കിയിരിക്കുകയാണ് ട്രോളന്‍. ഊടായിപ്പിന്റെ ഉസ്താദ് എന്ന ട്രോള്‍ ചാനലിലാണ് വീഡിയോ വന്നിരിക്കുന്നത്.

മുജാഹിദിന്റെ വീട്ടില്‍ സുന്നിക്കാരന്‍ പെണ്ണുകാണാനെത്തി യിരിക്കുന്നതായാണ് വീഡിയോ.കരിക്കിന്റെ വീഡിയോയില്‍ മലപ്പുറം സംഭാഷണങ്ങള്‍ ഡബ്ബുചെയ്തിറക്കിയിരിക്കുകയാണ്.
വീഡിയോ ഇതിനോടകം 6 ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു. കാമുകിയെ കല്ല്യാണം കഴിക്കുന്നതിനായി വേഷം മാറി നമ്പൂതിരിമാരായി എത്തുന്ന യുവാവിന്റെയും സുഹൃത്തുക്ക ളുടെയും കഥയാണ് കരിക്കിന്റെ വീഡിയോയില്‍ അവതരി പ്പിച്ചിരുന്നത്.