തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില് തീപിടുത്തം; ആളപായമില്ല

single-img
21 November 2019

ഇടുക്കി: തൊടുപുഴയില്‍ കിടക്കനിര്‍മാണ ഫാക്ടറിയില്‍ തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തീപിടിച്ച് ഫാക്ടറിയുടെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചുവെന്നാണ് വിവരം. അപകടസമയം തൊഴിലാളികള്‍ ഫാക്ടറിയില്‍ ഇല്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

നാല് ഫയര്‍ യൂനിറ്റുകളെത്തി തീയണച്ചു. ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് കരുതുന്നത്. സുനീദ്ര മാട്രസിന്റെ ഫാക്ടറിയിലാണ് തീപിടുത്തം.