യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും • ഇ വാർത്ത | evartha The bail plea of ​​Allen and Thaha will be taken up again today in high court
Kerala, Latest News

യുഎപിഎ അറസ്റ്റ്; അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ വിദ്യാർഥികളായ അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും പ്രതികളിലൊരാളുടെ കയ്യക്ഷരം പരിശോധിക്കേണ്ടതുണ്ടെന്നും ഇയാൾ ചികിത്സയിലാണന്നും പോലീസ് കോടതിയെ അറിയിക്കുക യായിരുന്നു.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. വീടുകളില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത ലഘുലേഖകളോ പോസ്റ്ററുകളോ യുഎപിഎ ചുമത്താന്‍ മാത്രം ഗൗരവമുള്ളതല്ലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.
കേസ് ഡയറി അന്വേഷണ സംഘം കോടതിക്ക് കൈമാറിയിട്ടുണ്ട്.