മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല; ഹാഷ്ടാഗ് ക്യാമ്പയിനുമായി യുവമോർച്ച

single-img
20 November 2019

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന് പറഞ്ഞതിന്റെ പേരിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്‍.

മോഹനന്‍ മാസ്റ്റര്‍ക്ക് നീതിവേണമെന്നാവശ്യപ്പെട്ട് (ജസ്റ്റിസ് ഫോര്‍ മോഹനന്‍ – #Justice4MohananMaster ) ഹാഷ്ടാഗ് ക്യാമ്പയിൻ ആരംഭിക്കുകയാണെന്നും സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

മാവോയിസ്റ്റ് ജിഹാദി ഭീകരവാദ ബന്ധം. സത്യം പറഞ്ഞതിന് മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല. മോഹനൻ മാസ്റ്ററെ…

Posted by Sandeep.G.Varier on Tuesday, November 19, 2019

“ മാവോയിസ്റ്റ് ജിഹാദി ഭീകരവാദ ബന്ധം. സത്യം പറഞ്ഞതിന് മോഹനൻ മാസ്റ്ററെ വേട്ടയാടാൻ അനുവദിക്കില്ല.
മോഹനൻ മാസ്റ്ററെ തള്ളിപ്പറഞ്ഞ സിപിഎം കേന്ദ്രനേതൃത്വത്തിനെതിരെ പ്രതിഷേധിക്കുക . ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെതാണ് . #Justice4MohananMaster

എന്നായിരുന്നു സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

അതേസമയം സിപിഐഎം ബിജെപിയുടേതിന് സമാനമായ നിലപാടുകള്‍ സ്വീകരിക്കുന്നത് നില്‍ക്കക്കള്ളി ഇല്ലാതായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പ്രതികരിച്ചു. ഇപ്പോഴത്തെ ബോധോദയം ജനങ്ങളെ കബളിപ്പിക്കാനുള്ള അടവ് മാത്രമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു