പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശം; ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

single-img
20 November 2019

ചെന്നൈ:ബാബാ രാംദേവിനെതിരെ തമിഴ് നാട്ടിൽ പ്രതിഷേധം വ്യാപകമാകുന്നു.സാമൂഹ്യപരിഷ്കർത്താവ് പെരിയാർ ഇ വി രാമസ്വാമിക്കെതിരായ പരാമർശമാണ് പ്രതിഷേധത്തിനിട യാക്കിയത്. തന്റെ കാലത്ത് ജീവിച്ചിരുന്നുന്നെങ്കില്‍ പെരിയാറിനെ ചെരിപ്പുകൊണ്ട് അടിച്ചേനെയെന്ന് ബാബാ രാംദേവ്  പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.

ദൈവങ്ങളെയും ദേവതകളെയും പെരിയാര്‍ ചെരിപ്പുമാല അണിയിച്ചു. ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളെ ചെരിപ്പുകൊണ്ട് അടിച്ചു. പെരിയാര്‍ ഇക്കാലത്താണ് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ ചെരിപ്പുകൊണ്ട് തുടരെത്തുടരെ താന്‍ അടിച്ചേനേ എന്നാണ് രാംദേവ് ടി.വി. അഭിമുഖത്തില്‍ പറഞ്ഞത്. ജീവനോടെ പെരിയാറിന് രക്ഷപ്പെടാനാവില്ലായി രുന്നെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ ബൗദ്ധിക തീവ്രവാദികളാണെന്നും രാംദേവ് പറഞ്ഞു.

ഇതോടെ ബാബാ രാംദേവിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം നടന്നു. രാംദേവിനെ അറസ്റ്റ് ചെയ്യണമെന്നും പതഞ്ജലി കമ്പനി ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്നും തമിഴ് സംഘടനകള്‍ ആഹ്വാനംചെയ്തു. രാംദേവിന്റെ പ്രസ്താവനയെ ഡി.എം.കെ. അപലപിച്ചു. ഇത് മൂന്നാംതവണയാണ് രാംദേവിന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വിവാദമാകുന്നത്.