നടനെ വിമർശിക്കുന്നവർക്ക് ഭീഷണിയും അധിക്ഷേപവും: കേരളത്തിലെ ആരാധകർ നിരാശപ്പെടുത്തിയെന്ന് പൃഥ്വിരാജ് • ഇ വാർത്ത | evartha You make a remark against an actor and you face the most severe abuse and threats from fans, says Prithviraj
Entertainment, Movies

നടനെ വിമർശിക്കുന്നവർക്ക് ഭീഷണിയും അധിക്ഷേപവും: കേരളത്തിലെ ആരാധകർ നിരാശപ്പെടുത്തിയെന്ന് പൃഥ്വിരാജ്

സിനിമാനടന്മാരെ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മലയാളി ആരാധകർ നിരാശപ്പെടുത്തിയെന്ന് നടൻ പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇപ്രകാരം പറഞ്ഞത്.

കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരെന്ന് അവകാശപ്പെടനാവില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ നടന്ന സംഭവവികാസങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകര്‍ തന്നെ ഏറെ നിരാശപ്പെടുത്തി. ഒരു നടനെ വിമര്‍ശിച്ചാല്‍ പിന്നെ അവരുടെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളും നേരിടേണ്ടി വരും. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോയെന്നും പൃഥിരാജ് ചോദിക്കുന്നു.

തനിക്ക് ഒരു ഫാന്‍ ക്ലബ് ഉണ്ടെന്ന് അറിഞ്ഞ നിമിഷവും, അതില്‍ ഉണ്ടായ സന്തോഷത്തെ കുറിച്ചും പൃഥിരാജ് വാചാലനാകുന്നുണ്ട്. തിരുവനന്തപുരത്ത് സ്റ്റോപ്പ് വയലന്‍സ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് എത്തിയപ്പോഴാണ് തനിക്ക് ഒരു ഫാന്‍ ക്ലബ് ഉണ്ടെന്ന് അറിഞ്ഞത്. അതില്‍ ഉണ്ടായ സന്തോഷത്തെ കുറിച്ച് പൃഥി മനസ്സുതുറക്കുന്നു.

അന്ന് അസ്സോസിയേഷനില്‍ ഉണ്ടായവര്‍ തന്നെയാണ് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു നടന്റെ ഫാന്‍ ആയാല്‍ ആരാധകന് ഒന്നും ലഭിക്കില്ല. എന്നാല്‍ തന്നെ ആരാധിക്കേണ്ടന്നോ വേണമെന്നോ പറയാനുള്ള അവകാശം ആര്‍ക്കും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.