അയല്‍വാസിയെ പ്രണയിച്ച മകളെ അച്ഛന്‍ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി

single-img
19 November 2019

ഫിറോസാബാദ്: അയല്‍വാസിയെ പ്രണയിച്ച മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും കഴുത്തറത്തുമാണ് കൊല നടത്തിയത്.ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് പൂജയെന്ന 22 കാരിയെ ദാരുണമായി കൊലപ്പെടുത്തിയത്. കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി അയല്‍വാസിയായ ഗജേന്ദ്രനുമായി പൂജ സംസാരിച്ചു നില്‍ക്കുന്നത് കണ്ട ഹരിവംശ് കുമാര്‍ പ്രകോപിത നാകുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും നാലു സഹോദരന്‍മാരും ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നത്. ഷോക്കടിപ്പിച്ച ശേഷം മരണം ഉറപ്പാക്കാന്‍ കഴുത്തറക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.