ഉദ്ധവ് മുഖ്യമന്ത്രി; കോൺഗ്രസ്-എൻസിപി പാർട്ടികളിൽ നിന്നും ഉപമുഖ്യമന്ത്രിമാർ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണ ചർച്ചകൾ

single-img
19 November 2019

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ കോൺഗ്രസ്-എൻസിപി സഖ്യവും ശിവസേനയും തമ്മിൽ ധാരണയുണ്ടാക്കിയതായി റിപ്പോർട്ട്.

ശിവസേന നേതാവ് ഉദ്ധവ് ഠാക്കറെ മുഖ്യമന്ത്രിയും കോൺഗ്രസിൽ നിന്നും എൻസിപിയിൽ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരും എന്ന തരത്തിലാണ് ധാരണ ഉണ്ടായിട്ടുള്ളത്. മാത്രമല്ല അഞ്ചുവർഷവും ഉദ്ധവ് തന്നെയായിരിക്കും മുഖ്യമന്ത്രി. ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ നിയമസഭയിലെ മൂന്ന് പാർട്ടികൾക്കും ലഭിച്ച ലഭിച്ച സീറ്റുകളുടെ അടിസ്ഥാനത്തിൽ 42 പദവികൾ വിഭജിക്കുമെന്ന് ഈ വൃത്തങ്ങൾ അറിയിച്ചു. 288 അംഗ സഭയിൽ 56 സീറ്റുകളാണ് സേനയ്ക്ക് ഉള്ളത്. എൻ‌സി‌പി (54), കോൺഗ്രസ് (44) എന്നിങ്ങനെയാണ്. പോർട്ട്‌ഫോളിയോ വിഭജനം 15, 14, 13 എന്നിങ്ങനെയാകാം.

കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്റെ പേര് ഉൾപ്പെടുത്തി സ്പീക്കർ സ്ഥാനം തീരുമാനിക്കാൻ സേന കോൺഗ്രസിനോടും എൻസിപിയോടും ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.