ബിക്കിനി ധരിച്ച് വന്നാല്‍ പെട്രോള്‍ ഫ്രീയെന്ന് പരസ്യം: പമ്പുകാര്‍ക്ക് പണി കൊടുത്ത് റഷ്യയിലെ ചുണക്കുട്ടന്‍മാര്‍

single-img
19 November 2019

ഉത്പന്നങ്ങള്‍ വിപണിയില്‍ വിറ്റഴിക്കാന്‍ പരസ്യങ്ങള്‍ നല്‍കുന്നത് സാധാരണയാണ്. എന്നാല്‍ പരസ്യം ചെയ്തവര്‍ക്ക് പണികിട്ടിയ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്. റഷ്യയിലെ സമാറയിലെ പെട്രോള്‍ പമ്പാണ് പരസ്യം കൊടുത്തു കുടുങ്ങിയത്. ബിക്കിനിധരിച്ചെത്തുന്നവര്‍ക്ക് ഫ്രീ പെട്രോള്‍ എന്നായിരുന്നു പരസ്യം. നിരവധി സ്ത്രീകള്‍ ബിക്കിനി ധരിച്ചെത്തുമെന്നും അതുവഴി പമ്പ് പ്രശസ്തമാകുമെന്നും കച്ചവടം പൊടിപൊടിക്കുമെന്നും കരുതി എന്നാല്‍ നടന്നതോ?,

ബിക്കിനിയിട്ട് പമ്പിലെത്തിയത് സ്ത്രീകള്‍ക്കു പകരം പുരുഷന്‍മാരാണ്. ഒന്നും രണ്ടുമല്ല നിരവധി ചേട്ടന്മാരാണ് ബിക്കിനിയും ഹൈഹീല്‍സുമെല്ലാം ധരിച്ച് പെട്രോളടിക്കാനെത്തിയത്. പരസ്യത്തില്‍ പറഞ്ഞപോലെ എല്ലാവര്‍ക്കും ഫ്രീയായി പെട്രോള്‍ അടിക്കേണ്ടതായും വന്നു.

മൂന്നുമണിക്കൂര്‍ നേരത്തേക്കായിരുന്നു ഓഫര്‍ എന്നതുകൊണ്ട് പമ്പുകാര്‍ രക്ഷപെട്ടു. അല്ലായിരുന്നെങ്കില്‍ സ്ഥിതി മാറിയേനെ. ഏതായാലും കുറച്ച് ഇന്ധനം നഷ്ടമായെങ്കിലും ബിക്കിനിയിട്ട ചേട്ടന്മാരിലൂടെ പമ്പ് പ്രശസ്തമായി.