ദുബായിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

single-img
19 November 2019

വാഹനാപകടത്തിൽ മലയാളി മരിച്ചു. കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ  കളത്തിലെ പുരയിൽ അബ്ദുൽ ഖാദറിന്റെ മകൻ കെ.ടി.ഹക്കീം (52) ആണ് മരിച്ചത്. രണ്ട് പേർക്ക് നിസാര പരുക്കേറ്റു.

ഇന്നലെ(തിങ്കൾ) പുലർച്ചെ മൂന്നിനായിരുന്നു അപകടം. ഗോൾഡൻ ഏജ്‌ ജെനറൽ ട്രേഡിങ് ഉടമയായ ഹക്കീമും പാർട്ണർമാരും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്‌. അൽ അവീർ ഫ്രൂട്സ് ആൻഡ് വെജിറ്റബിൾ മാർക്കറ്റിലേക്കുള്ള വഴി മധ്യേ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിക്കുകയായിരുന്നു. ഹക്കീം അപകട സ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

മാതാവ്: റാബിയ. ഭാര്യ: ഫാത്തിബി. ഫഹീം, ഹസ്ന, ഹിബ എന്നിവർ മക്കളാണ്. മൃതദേഹം ദുബായിൽ അൽഖൂസ്‌ ഖബർസ്ഥാനിൽ മറവു ചെയ്യാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.