കേരളത്തിൽ ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സർക്കാർ പറയണം: രമേശ് ചെന്നിത്തല

single-img
19 November 2019

സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദമുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം.

അതേസമയം സഭയ്ക്ക് പുറത്തുളള നേതാക്കളുടെ  പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍ മറുപടി പറഞ്ഞു.

മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രസ്താവനയിൽ അറിയിച്ചു. പല തീവ്രവാദ കേസുകളിലും പ്രധാന പ്രതികളെ ഇപ്പോഴും പിടികൂടിയിട്ടില്ല. സംസ്ഥാന സർക്കാരാണ് ഇതിന് ഉത്തരവാദിയെന്നും കുമ്മനം ആരോപിച്ചു.