ഫാത്തിമയുടെ മരണം: ഐഐടി അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും

single-img
19 November 2019

ചെന്നൈ: മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് ചെന്നൈ ഐഐടിയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. കേസില്‍ കുറ്റാരോപിതരായ അധ്യാപകര്‍
സു​​ദ​​ര്‍​​ശ​​ന്‍ പ​​ത്മ​​നാ​​ഭ​​ന്‍, ഹേ​​മ​​ച​​ന്ദ്ര​​ന്‍ ഖ​​ര, മി​​ലി​​ന്‍​​ഡ്​ ബ്ര​​ഹ്​​​മി എ​​ന്നി​വ​രെയാണ്​  അന്വേഷണസംഘം ചോദ്യം ചെയ്യുക. കേസുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളടക്കം മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു.

അധ്യാപകര്‍ക്ക് ഇന്നലെ ക്രൈം​​ബ്രാ​​ഞ്ച്​ സ​​മ​​ന്‍​​സ്​ അ​​യ​​ച്ചു​​വെ​​ങ്കി​​ലും മൂ​​വ​​രും കൂ​​ടു​​ത​​ല്‍ സ​​മ​​യം ചോ​​ദി​​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഈ ആവശ്യം ത​ള്ളിയ അ​ന്വേ​ഷ​ണ സം​ഘം ഐ.ഐ.ടിയില്‍ എത്തി ചോദ്യം ചെയ്യുകയായിരുന്നു.അതേസമയം, ഫാ​​ത്തി​​മയുടെ മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്‌​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആവശ്യ​​പ്പെ​​ട്ടുളള മ​​ദ്രാ​​സ്​ ഐഐടി ​ വി​ദ്യാ​ര്‍​ഥി​ക​ളുടെ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം രണ്ടാം ദിവസത്തിലേക്ക് കടന്നു.