ഗുജറാത്തില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി • ഇ വാർത്ത | evartha Earth quake in Gujrath
Latest News, National

ഗുജറാത്തില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഭൂചലനം . ഇന്നലെ വൈകിട്ട് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തി. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കച്ച് ജില്ലയിലെ ഭചൗവിന്റെ 23 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജിക്കല്‍ റിസര്‍ച്ച് (ഐഎസ്ആര്‍) ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഹമ്മദാബാദില്‍ നിന്ന് 340 കിലോമീറ്റര്‍ അകലെ മുമ്പ് ഭൂചലനമുണ്ടായിരുന്നു . അതിനു പിന്നാലെയാണ് കച്ചിലും ഭൂകമ്പമുണ്ടായത്. ഈ പ്രദേശങ്ങളില്‍ സ്വത്തിനോ ജീവനോ നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ എം നാഗരാജന്‍ പറഞ്ഞു.